കാഞ്ഞിരപ്പള്ളി: രൂപതയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് രൂപതയിലെ എല്ലാ ഇടവകകളിലെയും മദ്ബഹാ ശുശ്രൂഷികളുടെ സംഗമം നാളെ രാവിലെ 10ന് കുട്ടിക്കാനം മരിയൻ കോളജിൽ നടക്കും. കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും.
വിവിധ ഇടവകകളിൽ നിന്നായി രണ്ടായിരത്തിലധികം മദ്ബഹാ ശുശ്രൂഷികൾ ഒന്നിച്ചു ചേരുന്ന മഹാസംഗമത്തിന് മുണ്ടക്കയം, പെരുവന്താനം ഫൊറോനകൾ ആതിഥേയത്വമരുളും. മുണ്ടക്കയം, പെരുവന്താനം ഫൊറോനകളിലെ ഇടവകകളിൽ നിന്നുള്ള സൺഡേ സ്കൂൾ അധ്യാപകർ ഉൾപ്പെടുന്ന വിവിധ കമ്മിറ്റികൾ മദ്ബഹാ ശുശ്രൂഷികളുടെ സംഗമത്തിന് ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു.
കാഞ്ഞിരപ്പള്ളി രൂപത സുവർണ ജൂബിലി കമ്മിറ്റി അംഗങ്ങൾ, വിശ്വാസ ജീവിത പരിശീലന കേന്ദ്രം, ചെറുപുഷ്പ മിഷൻ ലീഗ് എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് മഹാസംഗമം നടത്തുന്നത്.